Times Kerala

വി കെ പ്രകാശ്  ചിത്രം  ‘ലൈവ്’ നാളെ പ്രദർശനത്തിന് എത്തും

 
396


സംവിധായകൻ വി കെ പ്രകാശിന്റെയും എഴുത്തുകാരൻ എസ് സുരേഷ്ബാബുവിന്റെയും അടുത്ത ചിത്രമാണ് ‘ലൈവ്. ഒരു സോഷ്യൽ ത്രില്ലറായ ‘ലൈവ്’ എന്ന സിനിമയിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് അഭിനേതാക്കൾ.

ഛായാഗ്രഹണം  നിഖിൽ എസ് പ്രവീൺ, എഡിറ്റിംഗ് സുനിൽ എസ് പിള്ള നിർവഹിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് സംഗീതസംവിധാനവും കലാസംവിധാനം ദുന്ധു രഞ്ജീവ് രാധയുമാണ്.  ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.  ചിത്രം നാളെ  പ്രദർശനത്തിന് എത്തും.

Related Topics

Share this story