Times Kerala

പ്രമുഖ ഫാന്‍ ബില്ല ജഗനെ പാർട്ടിയിൽനിന്ന് പുറത്താക്കി വിജയ്

 
പ്രമുഖ ഫാന്‍ ബില്ല ജഗനെ പാർട്ടിയിൽനിന്ന് പുറത്താക്കി വിജയ്

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ ഇനിയും തീരുന്നില്ല. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയ്യുടെ നീക്കം. ഇതിന്റെ ഭാഗമായാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 2ന് നടന്നത്. അതേ സമയം തന്‍റെ പാര്‍ട്ടി വ്യത്യസ്തമായിരിക്കണം എന്ന് വിജയിക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത വ്യക്തമാക്കുന്നത്.

വിജയ് രസിക മണ്‍ട്രത്തിന്‍റെ തൂത്തുക്കൂടി ജില്ല മേധാവിയായിരുന്നു ബില്ല ജഗന്‍. അതിനാൽ സ്വഭാവികമായി ബില്ല ജഗന്‍ തന്നെയാണ് തമിഴക വെട്രി കഴകം ജില്ല പ്രസിഡന്‍റാകേണ്ടത്. എന്നാല്‍ ബില്ല ജഗനെ വിജയ് നേരിട്ട് പുറത്താക്കി എന്നാണ് പുറത്തുവരുന്ന വിവരം. സ്വന്തം സഹോദരനെ വെടിവച്ചത് അടക്കം നിരവധി കേസുകളില്‍ ജഗന്‍ പ്രതിയാണ്. ഇതോടെയാണ് ജഗനെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം എന്നാണ് റിപ്പോർട്ട്. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയില്‍ വേണ്ടെന്നാണ് വിജയിയുടെ നിലപാട് എന്നാണ് വിവരം. 

Related Topics

Share this story