Times Kerala

വിജയ് ആന്റണിയുടെ ' പിച്ചൈക്കാരന്‍ 3' 2025ല്‍ എത്തും
 

 
വിജയ് ആന്റണിയുടെ ' പിച്ചൈക്കാരന്‍ 3' 2025ല്‍ എത്തും

നടനായി മാത്രമല്ല  സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍ തുടങ്ങി എല്ലാ മേഖലകളിലും കഴിവ് മികവ് തെളിയിച്ച വ്യക്തിയാണ് വിജയ് ആന്റണി. നടന്റെ ഏറ്റവും പുതിയ ചിത്രം ' പിച്ചൈക്കാരന്‍ 2' മെയ് 19ന് തിയേറ്ററുകളിൽ എത്തിയിരുന്നു.

വിജയ് ആന്റണി ആദ്യമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് പിച്ചൈക്കാരന്‍. ഈ ചിത്രത്തിന്റെ നിര്‍മാണം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ നിർവഹിച്ചതും അതോടൊപ്പം ഇരട്ട വേഷത്തില്‍ നായക വേഷത്തിലെത്തിയതും വിജയ് ആന്റണിയാണ്. പിച്ചൈക്കാരന്‍ 2 എന്ന പേരില്‍ തമിഴിലും ബിച്ചഗാഡു 2 എന്ന പേരി തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇതിൽ ആദ്യ ദിനം തന്നെ 15 കോടിയിലധികമാണ് കളക്ഷന്‍ നേടിയത്.

ചിത്രത്തിന്റെ മൂന്നാം ഭാഗവും തയാറാവുന്നു എന്ന പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ് ആന്റണി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . പിച്ചൈക്കാരന്‍ - 3 തന്റെ 2025 ഓടെ  തിയേറ്ററിലെത്തുന്ന വിധം ഒരുക്കുമെന്നാണ് വിജയ് ആന്റണി പറഞ്ഞത്. 

2016 ല്‍ ഇറങ്ങിയ പിച്ചൈക്കാരന്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു. ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും നിർവഹിച്ചത് വിജയ് ആന്റണിയായിരുന്നു. ചിത്രം പിന്നീട് തെലുങ്കില്‍ മൊഴിമാറ്റം ചെയ്തിറക്കിയപ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്.

Related Topics

Share this story