Times Kerala

ടൊവിനോ അപൂര്‍വ്വ സ്പെസിമന്‍: ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഡോ.ബിജു

 
 നടികറിലെ കഥാപാത്രമാകുവാന്‍ പ്രചോദനം ബോജാക്ക് ഹോഴ്സ്മെന്‍ - iMDB ബേര്‍ണിംഗ് ക്വസ്റ്റിയന്‍സില്‍ ടോവിനോ തോമസ്
നടൻ ടോവിനോ തോമസിനെതിരെ കഴിഞ്ഞ ദിവസമാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ആരോപണവുമായി രംഗത്ത് വന്നത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. വഴക്ക് തിയറ്ററിൽ റിലീസ് ചെയ്യാൻ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് ആയിരുന്നു സനൽ കുമാറിന്റെ ആരോപണം. 
എന്നാൽ ഇക്കാര്യത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ് രംഗത്ത് വന്നിരുന്നു. ഇൻസ്റ്റാ​ഗ്രാം ലൈവിലൂടെ ആയിരുന്നു ടോവിനോയുടെ പ്രതികരണം. ഇതിന് പുറമേ ടൊവിനോയുടെ ഓഫ് ബീറ്റ് ചിത്രം അദൃശ്യ ജാലകങ്ങളുടെ സംവിധായകന്‍ ഡോ.ബിജുവും ടൊവിനോയെ പിന്തുണച്ച് രംഗത്ത് വന്നു.
ടൊവിനോ ഒരു റെയര്‍ സ്‌പെസിമെനാണെന്നും, നാടനെതിരെ വരുന്ന ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവുമാണെന്ന് സനല്‍കുമാര്‍ ശശിധരന്‍റെ പേരോ ആരോപണമോ എടുത്തു പറയാതെ ഡോ.ബിജു പറയുന്നു.

Related Topics

Share this story