Times Kerala

 നടികറിലെ കഥാപാത്രമാകുവാന്‍ പ്രചോദനം ബോജാക്ക് ഹോഴ്സ്മെന്‍ - iMDB ബേര്‍ണിംഗ് ക്വസ്റ്റിയന്‍സില്‍ ടോവിനോ തോമസ്

 
 നടികറിലെ കഥാപാത്രമാകുവാന്‍ പ്രചോദനം ബോജാക്ക് ഹോഴ്സ്മെന്‍ - iMDB ബേര്‍ണിംഗ് ക്വസ്റ്റിയന്‍സില്‍ ടോവിനോ തോമസ്
 

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം ഏറ്റുവാങ്ങിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് നടികര്‍. തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി നടന്‍ ടൊവിനോ തോമസ് iMDB 'ബേര്‍ണിംഗ് ക്വസ്റ്റിയന്‍സില്‍ പങ്കെടുത്തു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത നടികറില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് ടൊവിനോ എത്തുന്നത്.

ഉദയനാണ് താരം, തമിഴ് ചിത്രം ഇരുവര്‍, ബെന്‍ സ്റ്റില്ലര്‍ അഭിനയിച്ച ട്രോപ്പിക്കല്‍ തണ്ടര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഒരു അഭിനേതാവിന്റെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. ഇവയെല്ലാം എനിക്ക് പ്രചോദകമായിരുന്നു. എന്നാല്‍ ഇവിടെ ഞാന്‍ എടുത്തുപറയേണ്ടത് നെറ്റ്ഫ്‌ളിക്‌സിലെ ബോജാക്ക് ഹോഴ്സ്മെന്‍ എന്ന അഡല്‍റ്റ് കാര്‍ട്ടൂണ്‍ പരമ്പരയാണ്. തീര്‍ച്ചയായും ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ അത് എനിക്ക് റഫറന്‍സ് ആയിരുന്നു. - നടികറിലെ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ടൊവിനോയുടെ മറുപടി.

ചെയ്യുന്ന സിനിമകള്‍ വ്യത്യസ്തമായിരിക്കണം എന്നതാണ് ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം. കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും ടൊവിനോ പറയുന്നു.

Related Topics

Share this story