ട്രിപ്പിള്‍ റോളില്‍ ടൊവീനോ; ത്രില്ലടിപ്പിച്ച് എ.ആര്‍.എം ടീസര്‍
May 21, 2023, 11:11 IST

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമാണ് എആർഎം (അജയന്റെ രണ്ടാം മോഷണം). വളരെ ആകാംഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് 7നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ ആക്‌ഷന്‍ പ്രകടനം തന്നെയാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
