Times Kerala

മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; ഇതിനെതിരെ നിയമം വേണം -കങ്കണ
 

 
ജനങ്ങള്‍ ആഗ്രഹിക്കുകയും ബി.ജെ.പി. ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ

പാശ്ചാത്യ വസ്ത്രം ധരിച്ച് ക്ഷേത്രദർശനത്തിന് എത്തുന്നവരെ വിമർശിച്ച് നടി കങ്കണ റണാവത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമർശനം. മോഡേൺ വസ്ത്രങ്ങൾ കൊണ്ടുവന്നത് വെള്ളക്കാരാണ്,  ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവർക്കെതിരെ കർശന നിയമം വേണമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥിൽ മോഡേൺ വസ്ത്രം ധരിച്ച് ദർശനം നടത്തുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു  കങ്കണ പ്രതികരിച്ചത്. മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്ര സന്ദർശനം നടത്തുന്നതിനെ വിമർശിക്കുന്നതിനോടൊപ്പം ഷോർട്സും ടി ഷർട്ടും ധരിച്ചതിന്റെ പേരിൽ വത്തിക്കാനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും നടി പങ്കുവെച്ചിട്ടുണ്ട്.

'പാശ്ചാത്യ വസ്ത്രങ്ങൾ നമ്മുടെ ഇടയിൽ കൊണ്ടുവന്നതും അത് പ്രചരിപ്പിച്ചതും വെള്ളക്കാരാണ്. ഒരിക്കൽ ഷോട്‌സും ടീ ഷര്‍ട്ടും ധരിച്ച് വത്തിക്കാൻ സന്ദർശിക്കാൻ പോയിരുന്നു. ആ വസ്ത്രം ധരിക്കാൻ അന്ന് അവർ എന്നെ അനുവദിച്ചില്ല. പിന്നീട് ഹോട്ടലിൽ പോയി വസ്ത്രം മാറി- കങ്കണ പറഞ്ഞു

Related Topics

Share this story