കാത്തിരിപ്പവസാനിക്കുന്നു, കൊറോണ ധവാൻ ഒടിടി റിലീസിന്
Sep 18, 2023, 13:39 IST

സി സി നിതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൊറോണ ധവാൻ. രസകരമായ ഒരു കോമഡി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമായിരുന്നു ലുക്മാൻ അവറാനും ശ്രീനാഥ് ഭാസിയും പ്രധാനവേഷത്തിൽ എത്തുന്ന കൊറോണ ധവാൻ. കൊറോണ ധവാൻ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം സെപ്‍തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജൻ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്‍, ഹരീഷ് പെങ്ങൻ, ശ്രുതി ജയൻ എന്നിങ്ങനെ നിരവധി താരങ്ങള്‍ കൊറോണ ധവാനില്‍ അഭിനയിച്ചിരിക്കുന്നത്. തിരക്കഥ സുജൈ മോഹൻരാജായിരുന്നു എഴുതിയത്. ഛായാഗ്രാഹണം ജനീഷ് ജയനന്ദനായിരുന്നു നിര്‍വഹിച്ചത്. സംഗീതം റിജോ ജോസഫ് ആയിരുന്നു.