Times Kerala

ഗോളം സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു 

 
kikil


രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ നിർമിക്കുന്ന ഗോളം എന്ന ചിത്രത്തിന്റെ  ട്രെയ്‌ലർ  പുറത്തിറങ്ങി. സസ്പെൻസ് മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സംജാദ് ആണ്.

മൈക്ക്, ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, അലൻസിയർ, ചിന്നുചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story