Times Kerala

ചാക്കോച്ചൻ്റെ 'ഗര്‍ര്‍ര്‍' ട്രെയിലര്‍ പുറത്ത്

 
ഗർർർ

'ഗര്‍ര്‍ര്‍' കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ ഹിറ്റായി മാറിയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍. ചിത്രത്തിൻ്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

വൈശാഖ് സുഗുണനാണ് രചന. ജയ് കെയാണ് സംവിധാനം നിർവഹിക്കുന്നത്. ജയേഷ് നായർ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജയ്‌ കെയും പ്രവീണ്‍ എസുമാണ്. ചിത്രത്തിൻ്റെ നിർമ്മാണം ഷാജി നടേശനും നടന്‍ ആര്യയും ചേർന്നാണ്. 'ഗർർർ' ജൂണ്‍ 14ന് റിലീസാകും.

Related Topics

Share this story