Times Kerala

 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

 
ഫിലിം
കൊച്ചി: അരിസ്റ്റോ സുരേഷിനെ നായകനാക്കി വയലുങ്കൽ ഫിലിംസ് ബാനറിൽ ഒരുങ്ങുന്ന "മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ടൈറ്റിൽ റിലീസായത് നടൻ സൂരജ് വെഞ്ഞാറമൂട്, സംവിധായകൻ ജിയോ ബേബി, നടി പ്രിയങ്ക നായർ, ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണൻ എന്നിവരുടെ സമൂഹ മാധ്യമങ്ങൾ വഴിയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ബംഗാളിയായ നായകനായാണ് അരിസ്റ്റോ സുരേഷ് എത്തുന്നത്. ഇദ്ദേഹത്തോടൊപ്പം  ചിത്രത്തിൻ്റെ സംവിധായകനും,യൂട്യൂബറും, നിർമ്മാതാവുമായ ജോബി വയലുങ്കലും ഒരു പ്രധാന വേഷത്തിലെത്തുന്നു. മലയാള സിനിമയിലെ നിരവധി നടി- നടൻമാർ അണിനിരക്കുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്ത് വിടുമെന്ന് ജോബി വയലുങ്കൽ അറിയിച്ചു.

Related Topics

Share this story