'ഭീഷ്മ പർവ്വം' ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ ഗാനം പുറത്തിറങ്ങി

295


മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ചിത്രം 'ഭീഷ്മ പർവ്വം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പറുദീസ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്നിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ബിഗ് ബിക്ക് ശേഷം അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ, ടോം ചാക്കോ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രൻ, എഡിറ്റിംഗ്: വിവേക് ​​ഹർഷൻ, നിർമ്മാണം: സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ; കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്, സൗണ്ട് ഡിസൈൻ-തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ-സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി, ഡിസൈൻ-ഓൾഡ്മോങ്ക്സ്. 

Share this story