'മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു'; നടി അമേയ മാത്യു വിവാഹിതയാകുന്നു
May 24, 2023, 11:49 IST

നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയാകുന്നു. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു' എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. .