Times Kerala

ഭ്രമയുഗത്തിലെ പേര് മാറ്റും; കുഞ്ചമണ്‍ പോറ്റി മാറ്റി കൊടുമോൺ പോറ്റി എന്നാക്കും

 
ഇത് മമ്മൂട്ടിയുടെ പുതിയ മുഖം; 'ഭ്രമ'യുഗം പുത്തൻ പോസ്റ്റർ

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ സമർപ്പിച്ചു. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കൾ കൂട്ടിച്ചേർത്തു.

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം.

Related Topics

Share this story