Times Kerala

നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്'; ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലേക്ക്
 

 
ഉർവശിക്കൊപ്പം പാർവതി തിരുവോത്ത്; 'ഉള്ളൊഴുക്ക്' പ്രഖ്യാപിച്ചു

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സൂപ്പർസ്റ്റാറാണ് ഉര്‍വശി. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഹാസ്യ കഥാപാത്രങ്ങൾ ആണ് മലയാളത്തിൽ ഉര്‍വശി കേന്ദ്രീകരിച്ചത്. എന്നാൽ ഇവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ കഥാപാത്രവുമായി എത്തുകയാണ് ക്രിസ്റ്റോ ടോമി ചിത്രം  ഉള്ളൊഴുക്കിലൂടെ. 

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായ പാര്‍വതിയും ചിത്രത്തിൽ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധ ലഭിച്ച 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നതും, സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എന്നതും ഉള്ളൊഴുക്കിന്‍മേലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

പാര്‍വതിയും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന ടീസര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും കിട്ടിയത്.

 ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ വരുന്നു. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. ചിത്രം  ജൂണ്‍ 21-നാണ് തിയേറ്ററുകളിലെത്തുക.

Related Topics

Share this story