കള്ളൻ മണിയനെ അവതരിപ്പിച്ച് 'അജയന്റെ രണ്ടാം മോഷണം'ൻറെ ആദ്യ ടീസർ
May 19, 2023, 19:17 IST

ആദ്യമായി ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയുടെ ആദ്യ ടീസർ ഇപ്പോൾ പുറത്തുവിട്ടു. കള്ളൻ മണിയനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവിട്ടത്. ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 3ഡിയിൽ എത്തുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസ് ആയാണ് എത്തുന്നത്. കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും ആണ് ചിത്രത്തിലെ നായികമാർ.
യുജിഎമ്മിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും സംഗീതം ദിബു നൈനാൻ തോമസും നിർവഹിക്കുന്നു.