ബ്രോ ഡാഡിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

239

 മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി' . പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എം ജി ശ്രീകുമാറും, വിനീത് ശ്രീനിവാസനും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് സംഗീത൦. 

Share this story