Times Kerala

 ഉമ്മറത്ത് സൂപ്പർതാരത്തെ കണ്ട് അമ്പരന്ന് വീട്ടുകാർ

 
ടർബോയുടെ ഷൂട്ടിംഗ് ഇനി കൊച്ചിയിൽ; മമ്മൂട്ടി നാളെ എത്തും
മമ്മൂട്ടി നായകനായ 'കാതൽ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ ഒരു സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ ചർച്ചാവിഷയം. വീഡിയോയിൽ കാണാൻ കഴിയുന്നത് ചിത്രീകരണത്തിൻ്റെ ഇടവേളയിൽ മമ്മൂട്ടി തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്നതാണ്. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്തുവിട്ടത് പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ്.  


താരം സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളെടുക്കാനായി അണിയറപ്രവർത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയും ഷൂട്ടിങ് സംഘവും സമീപത്തുള്ള വീട്ടിൽ കയറിയത്. ഇടവേളയിൽ അല്പം വിശ്രമത്തിനായി താരം അടുത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു. ഇദ്ദേഹം ആദ്യം സംസാരിച്ചത്  വരാന്തയിലിരുന്ന പ്രായമായ സ്ത്രീയോടാണ്. അവർ പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ മറുപടി സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു. തുടർന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങളോടും സംസാരിച്ച ശേഷമാണ് മമ്മൂട്ടി ചിത്രീകരണത്തിലേക്ക് വീണ്ടും കടന്നത്.

Related Topics

Share this story