Times Kerala

  വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിൻറെ അണിയറപ്രവർത്തകർ

 
  വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിൻറെ അണിയറപ്രവർത്തകർ
 

വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്. ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ "റാം സിയ റാം" ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെ ലോഞ്ച് ചെയ്തുകൊണ്ടാണ് ആദിപുരുഷ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നത്. 2023 മെയ് 29 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.

മനോജ് മുൻതാഷിറിന്റെ വരികൾക്ക് സംഗീത ജോഡിയായ സച്ചേത്-പറമ്പാറ സംഗീതം നൽകി ആലപിച്ച ഗാനം അതിർവരമ്പുകൾക്കതീതമായി  ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്നത് തീർച്ചയാണ്. സിനിമാ, സംഗീത, പൊതു വിനോദ ചാനലുകൾ, ഇന്ത്യയിലുടനീളമുള്ള റേഡിയോ സ്റ്റേഷൻ, ദേശീയ വാർത്താ ചാനലുകൾ, ഔട്ട്‌ഡോർ ബിൽബോർഡുകൾ, മ്യൂസിക് സ്ട്രീമിംഗ്-വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ടിക്കറ്റിംഗ് പങ്കാളികൾ, സിനിമാ തിയേറ്ററുകൾ, എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിലൂടെയാണ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് "റാം സിയ റാം" ഗാനം തത്സമയം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ടി-സീരീസ്, ഭൂഷൺ കുമാർ & കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

Related Topics

Share this story