‘മാസ്റ്റര്‍ ‘ ആദ്യ ഷോ കാണാന്‍ നടി കീര്‍ത്തി സുരേഷും
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബിഗ് ബജറ്റ് വിജയ് ചിത്രം ‘മാസ്റ്റര്‍’ തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യ ഷോ കാണാന്‍ നിരവധി പ്രമുഖർ എത്തിയിരുന്നു.കൂടാതെ നടി കീര്‍ത്തി സുരേഷും തിയ്യേറ്ററില്‍ എത്തിയിരുന്നു.ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ദളപതി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് ലഭിച്ചു.പൊങ്കലിന് മാസ്റ്റര്‍ റിലീസ് ചെയ്ത സന്തോഷം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തിയ്യേററില് നിന്നുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു കീര്‍ത്തി സുരേഷ് എത്തിയത്. ”ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്ന ശേഷം തിയ്യേറ്ററില്‍ തിരിച്ചെത്തുന്നത് എത്രമാത്രം ആവേശഭരിതമാണെന്ന് വിവരിക്കാന്‍ പോലും കഴിയില്ല. ഇതിലും മികച്ചത് എന്താണ്. ഇത് അതിനുളളതാണ് മാസ്റ്റര്‍ ”എന്നാണ് കീര്‍ത്തി സുരേഷ് കുറിച്ചത്. കൂടാതെ സംവിധായകന് ലോകേഷ് കനകരാജൂം ആരാധകര്‍ക്കൊപ്പം ചിത്രം കാണാനെത്തിരുന്നു.