തമിഴ്നാട് തിരഞ്ഞെടുപ്പ്; രജനികാന്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി കമൽ ഹാസൻ
Feb 20, 2021, 18:45 IST
ചെന്നൈ: നിയമസഭാ തിരുരഞ്ഞെടുപ്പ് വരാനിരിക്കുന്ന തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ നടൻ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രജനീകാന്തിന്റെ പോയ്സ് ഗാർഡനിലെ വസതിയിലെത്തിയായിരുന്നു അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. അതേസമയം, നടന്നത് സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കമൽ ഹാസന്റെ പാർട്ടി നേതൃത്വം വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്.