കാറിന് നികുതി അടക്കാം, കോടതി വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം; ഹൈക്കോടതിയിൽ നടൻ വിജയ്
കിളിമാനൂർ: മൊബൈൽ ഷോപ്പ് ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. നഗരൂർ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എം.എസ് മൊബൈൽ ഷോപ്പ് ഉടമആൽത്തറമൂട് വലിയവിള വീട്ടിൽ സുനു (31), ജീവനക്കാരൻ രാഹുൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കേസിൽ വെള്ളല്ലൂർ ശിവൻമുക്ക് മാഹിൻ മൻസിലിൽ ഫസലുദ്ദീനാണ് (70) അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫസലുദീൻ മൊബൈൽ ഫോൺ ശരിയാക്കാൻ സുനുവിന്റെ കടയിൽ കൊടുക്കുകയായിരുന്നു. കൊടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മൊബൈൽ വാങ്ങാനെത്തിയപ്പോൾ ശരിയായില്ലെന്ന് പറഞ്ഞതിനെതുടർന്ന് കാറിലിരുന്ന വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് കടയുടമയെയും ജീവനക്കാരനെയും വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.