അന്ന് തുണി ഉരിഞ്ഞു പ്രതിഷേധിച്ചു, ഇന്ന് ഫാഷൻ ഷോയിൽ ‘റാമ്പ് വാക്’ നടത്തി ശ്രീ റെഡ്ഡി; വീഡിയോ വൈറൽ
Nov 6, 2019, 13:44 IST
മീ ടൂ വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് ഫിലിം ചേംബർ ആസ്ഥാനത്ത് തുണി ഉരിഞ്ഞു നടത്തിയ പ്രതിഷേധ പ്രകടനം അക്കാലത്ത് ശ്രദ്ധേയമായിരുന്നു. സിനിമയിൽ നടിമാരെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് അർധനഗ്നയായി പ്രതിഷേധിച്ചാണ് ശ്രീ റെഡ്ഡി വാർത്തകളിൽ നിറയുന്നത്.
ഇപ്പൊ സിനിമയും പ്രതിഷേധവുമല്ല ശ്രീ റെഡ്ഢിയെ വീണ്ടും വാർത്തകളിൽ എത്തിക്കുന്നത്. ഒരു റാമ്പ് വാക്കാണ്.അത്യന്തം ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞ് റാമ്പ് വാക് നടത്തുന്ന ശ്രീ റെഡ്ഢിയുടെ വീഡിയോ വൈറൽ ആയിക്കഴിഞ്ഞു. ശ്രീ റെഡ്ഢിയുടെ ഫേസ്ബുക് പേജിൽ തന്നെയാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.