Times Kerala

തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ മോഷണം; പണവും സ്വർണവും അപഹരിച്ചു 

 
തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ മോഷണം; പണവും സ്വർണവും അപഹരിച്ചു 

മധുരൈ: പ്രശസ്ത തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വീട്ടിൽ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുള്ള വീട്ടിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും നഷ്ടപ്പെട്ടതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉസിലംപട്ടിയിലാണ് എം മണികണ്ഠൻ ജനിച്ചത്. എന്നിരുന്നാലും, സിനിമാ ആവശ്യങ്ങൾക്കായി ചെന്നൈയിലാണ് അദ്ദേഹം താമസിക്കുന്നത്. മണികണ്ഠന്റെ ഉസിലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ​ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ കണ്ണിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷ്ടാക്കൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story