Times Kerala

 'സ്വയംഭൂ' എന്ന സിനിമയിലെ നായിക നഭ നടേഷിൻ്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്

 
actress
ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന, നിഖിൽ സിദ്ധാർത്ഥ നായകനായെത്തുന്ന പാൻ ഇന്ത്യ ചിത്രമാണ് 'സ്വയംഭൂ'. ഈ ചിത്രത്തിൽ നായികാവേഷത്തിലെത്തുന്നത് നഭ നടേഷാണ്. താരത്തിൻ്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കളിപ്പോൾ. 


 

നഭ കൈക്ക് പരിക്ക് സംഭവിച്ച് വിശ്രമത്തിലായിരുന്നു. താരം ജോലിയിൽ തിരിച്ചെത്തുന്നതിൻ്റെയും മറ്റും  ഉൾപ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മലയാളിതാരം സംയുക്ത മേനോനും ഒരു പ്രധാനവേഷത്തിലെത്തുന്നു. 
 

Related Topics

Share this story