Times Kerala

സൂര്യയുടെ "കങ്കുവ"റിലീസ് ആവുന്നത് 38 ഭാഷകളിലായി

 
FYHJ

'കങ്കുവ'യുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുമ്പോൾ ചിത്രം  38 ഭാഷകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.10 ഇന്ത്യന്‍ ഭാഷകളില്‍ 'കങ്കുവ' റിലീസ് ചെയ്യാനായിരുന്നു ടീം ആദ്യം തീരുമാനിച്ചിരുന്നത്. 
 
'കങ്കുവ' 38 ഭാഷകളില്‍ പുറത്തിറങ്ങും,ചിത്രത്തിന് 2D, 3D പതിപ്പുകളും ഉണ്ടാകും എന്നാണ് പുതിയ റിപോർട്ടുകൾ.റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

'കങ്കുവ' തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ബ്രഹ്‍മാണ്ഡ റിലീസായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് നേരത്തെ തന്നെ ഉറപ്പുനല്‍കുന്നു, കൂടാതെ തമിഴ് സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത ചില ലൊക്കേഷനുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ടീമിന്റെ  തീരുമാനം.
 
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story