HomeEntertainmentസുരക്ഷാവലയം ഭേദിച്ച് പാഞ്ഞെത്തിയ ആരാധകൻ; ചേർത്തുപിടിച്ച് സെൽഫി നൽകി സൂര്യ, കയ്യടിച്ച്...

സുരക്ഷാവലയം ഭേദിച്ച് പാഞ്ഞെത്തിയ ആരാധകൻ; ചേർത്തുപിടിച്ച് സെൽഫി നൽകി സൂര്യ, കയ്യടിച്ച് സോഷ്യൽ മീഡിയ | Suriya Fan Viral Video

ഹൈദരാബാദ്: തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആരാധകനോട് നടൻ സൂര്യ കാണിച്ച മാന്യത വലിയ ചർച്ചയാകുന്നു (Suriya Fan Viral Video). സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും അവരെ വിലക്കി ആരാധകനെ ചേർത്തുപിടിച്ച സൂര്യയുടെ പ്രവർത്തിയെ വാനോളം പുകഴ്ത്തുകയാണ് സിനിമാലോകം.

ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വേദിയിലെത്തിയ ആരാധകൻ സൂര്യയുടെ കാലിൽ വീഴുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ, സൂര്യ ഇടപെടുകയും അവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആരാധകനൊപ്പം സെൽഫി എടുത്ത ശേഷമാണ് താരം അദ്ദേഹത്തെ മടക്കി അയച്ചത്.

ചടങ്ങിൽ അതിഥിയായി എത്തിയ സഹോദരനും നടനുമായ കാർത്തി സൂര്യയുടെ പ്രകടനത്തെക്കുറിച്ച് വാചാലനായി. “ഈ ലുക്കിൽ ചേട്ടനെ ആരും കണ്ടിട്ടില്ല. അതും ആ അരിവാളും സിഗാറുമായി നിൽക്കുന്ന രംഗങ്ങൾ വേറെ ലെവലാണ്. സിനിമയിലെ പ്രകടനം ‘ഗോഡ് ലെവൽ’ ആണ്,” കാർത്തി പറഞ്ഞു. ബാഹുബലിയിലെ പ്രഭാസിന്റെ പ്രകടനത്തോട് സമാനമായ ചില മാസ് രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

നീണ്ട 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.കറുപ്പു സ്വാമി എന്ന വേഷത്തിൽ സൂര്യ എത്തുന്നു സൂര്യയുടെ വേറിട്ട ഗെറ്റപ്പും കാർത്തിയുടെ വൈകാരികമായ പ്രസംഗവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.

News Summary: A video of actor Suriya’s heartwarming gesture towards a fan during the pre-release event of his upcoming film Karuppu has gone viral. When a fan broke through security to fall at Suriya’s feet, the actor intervened to stop guards from pulling him away and instead posed for a selfie. Suriya’s brother, Karthi, who attended the event, praised Suriya’s “God-level” performance as Karuppu Swamy, comparing some scenes to the intensity of ‘Baahubali.’ The film also marks the much-anticipated onscreen reunion of Suriya and Trisha after 20 years.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...