Times Kerala

വ്യാഴാഴ്ച തീയറ്ററുകളിലേക്കെത്താനൊരുങ്ങി 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' 

 
ഫിലിം
വ്യാഴാഴ്ച തീയറ്ററുകളിലേക്കെത്താനൊരുങ്ങി രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം. ഇത്  'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൻ്റെ സ്പിൻ ഓഫ് ആണ്. രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാർ ആയി എത്തുന്നത്. അതിഥി താരമായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങൾ സുധീഷ്‌, ജിനു ജോസഫ്, ശരണ്യ, എം.തമ്പാൻ, ബാബു അന്നൂർ, അജിത്ത് ചന്ദ്ര, ലക്ഷ്മണൻ, അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത്  ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ്. സഹ നിർമ്മാതാക്കൾ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവരാണ്. 

Related Topics

Share this story