സുമേഷ് ആന്‍ഡ് രമേഷ് ൻറെ റിലീസ് തീയതി മാറ്റിവച്ചു

460


 ശ്രീനാഥ് ഭാസി, ബാലുവര്‍ഗീസ് ഒന്നിക്കുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന ചിത്രം  നവംബര്‍ 26ന് തിയറ്ററുകളില്‍ എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. .നാട്ടിന്‍പുറത്തുള്ള രണ്ട് യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്ബൊടിയില്‍ ചിത്രത്തിൽ  പറയുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ  ഇന്ന് പുറത്തിറങ്ങി.   സുമേഷിന്റെയും രമേഷിന്റെയും അച്ഛനും അമ്മയുമായി സലിം കുമാറും പ്രവീണയും എത്തുന്നു .സനൂപ് തൈക്കുടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിര്‍മാതാക്കളാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. 

Share this story