Times Kerala

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പെരുമാറുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ: അനുരാഗ് കശ്യപ്
 

 
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പെരുമാറുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ: അനുരാഗ് കശ്യപ്

അനുരാഗ് കശ്യപിന്റെ സംവിധാനത്തിന്റെ സംവിധാനത്തിലെത്തിയ കെന്നഡി എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന സന്തോഷത്തിലാണ് സംവിധായകൻ. എന്നാല്‍ ഇന്ത്യയില്‍ സ്വതന്ത്ര സിനിമ രംഗം കടന്ന് പോകുന്നത് മോശം അവസ്ഥയിലാണെന്ന് പറയുകയാണ് അനുരാഗ് കശ്യപ്ത്.  ഇന്ത്യയില്‍ സ്വതന്ത്ര സിനിമ രംഗം വലിയ ആശയകുഴപ്പത്തിലും പ്രതിസന്ധിയിലുമാണ്, ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ചലച്ചിത്രകാരന്മാരോട്  ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നത് എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. 

ഇന്ത്യയിലെ സ്വതന്ത്ര സിനിമയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, അനുരാഗ് പറഞ്ഞത് ഇതാണ്. “ലോക്ക്ഡൗൺ കാരണം സ്വതന്ത്ര്യ സിനിമ ആശയക്കുഴപ്പത്തിലും വളരെ മോശം സാഹചര്യത്തിലുമാണ്. ഇന്ത്യൻ സ്വതന്ത്ര്യ  സിനിമയുടെ പിടിവള്ളിയായിരുന്നു സ്ട്രീമിംഗ് രംഗം. എന്നാൽ ലോക്ക്ഡൗൺ സമയത്ത്, സ്വതന്ത്ര സിനിമകളേക്കാൾ സ്ട്രീമർമാർ മുഖ്യധാര സിനിമയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. അത് അതിജീവിക്കാനുള്ള ശ്രമം ഇനി നടത്തണം ” -അനുരാഗ് കശ്യപ് പറയുന്നു.


ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ ഇന്ത്യ കീഴടക്കാന്‍ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊളോണിയലിസ്റ്റ് രീതികളാണ് പിന്തുടരുന്നത് എന്ന് അനുരാഗ് പറഞ്ഞു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ശക്തമാകുന്നതോടെ അത് തീയറ്ററുകളെ ആയിരിക്കും നേരിട്ട് ബാധിക്കുക എന്നും അനുരാഗ് കശ്യപ് പറയുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ശത്രുക്കളാണ് തീയറ്ററുകള്‍. അതിനാല്‍ ഉടൻ തന്നെ അവ പൂട്ടുന്നത് കാണാം എന്നും അനുരാഗ് കശ്യപ് പറയുന്നു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുരാഗിന്റെ സിനിമകൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോം രംഗത്ത് സജീവമായി ഉണ്ട്.  ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നീ രണ്ട് നെറ്റ്ഫ്ലിക്സ് ആന്തോളജികളുടെ ഭാഗമായി അദ്ദേഹം ചിത്രം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന രണ്ട് ചിത്രങ്ങളായ ഡിജെ മൊഹബത്ത്, ദോബാരാ എന്നിവ തിയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും സ്ട്രീമിംഗിൽ റിലീസിലാണ് അവ ശ്രദ്ധ പിടിച്ചുപറ്റിയത്. 


 

Related Topics

Share this story