ശിവകാർത്തികേയന്റെ പുതിയ ചിത്രം നിർമിക്കുന്നത് കമൽ ഹാസൻ

286
ഇപ്പോൾ ‘ഡോൺ’ എന്ന ചിത്രത്തിന്റെ തിരക്കിലായ നടൻ ശിവകാർത്തികേയൻ തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി സംവിധായകൻ രാജ്കുമാർ പെരിയസാമിയുമായി ഒന്നിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോൾ, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു, സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയുമായി സഹകരിച്ച് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്. ശിവകാർത്തികേയൻ ചെന്നൈയിലെ ഒരു സ്വകാര്യ തമിഴ് ചാനലിൽ രാജ്കുമാർ പെരിയസാമിക്കൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും ഇരുവരും ചെറിയ സ്‌ക്രീനിനായി നിരവധി പ്രോജക്റ്റുകളിലും ഷോകളിലും സഹകരിച്ചിരുന്നുവെന്നത് ഈ ചിത്രത്തിൻറെ പ്രതീക്ഷ കൂട്ടുന്നു. 
 

Share this story