Times Kerala

 ഗായകൻ ഹരിഹരൻ നായകനാകുന്ന 'ദയാ ഭാരതി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

 
 ഗായകൻ ഹരിഹരൻ നായകനാകുന്ന 'ദയാ ഭാരതി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനംചെയ്തു

ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകൻ ഹരിഹരൻ നായകനാകുന്ന 'ദയാ ഭാരതി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു. അയോധ്യാ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നടന്നത്.

സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിംഗ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും പ്രശസ്ത നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാറും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ എടുത്തുകാട്ടുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.

Related Topics

Share this story