പൊതുചടങ്ങിൽ വിക്കി കൗശലിനെ തളളിമാറ്റി സല്‍മാന്‍ ഖാന്റെ സുരക്ഷ സേന

IFA 2023 നായി അബുദാബിയിലുള്ള സല്‍മാന്‍ ഖാനും വിക്കി കൗശലും പങ്കെടുക്കുന്ന പരിപാടിയുടെ പത്രസമ്മേളനത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോയില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ സംഘം വിക്കി കൗശലിനെ തള്ളിമാറ്റുന്നത് കാണാം. എന്നാല്‍ വിക്കി ശാന്തനായി സല്‍മാന്‍ ഖാനെ അഭിവാദ്യം ചെയ്യുന്നത് വീഡിയോയുടെ അവസാന ഭാഗത്തില്‍ വ്യക്തമാണ്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വിമർശന കമന്റുകളുമായെത്തുന്നത്. കാവല്‍ക്കാര്‍ വിക്കിയെ തള്ളിക്കളഞ്ഞോ?' അനാദരവുള്ള അംഗരക്ഷകന്‍ എന്നിങ്ങനെ കമെന്റുകളാൽ നിറയുകയാണ്. വിക്കി ഇത്രയും ബഹുമാനം നല്‍കുമ്പോള്‍ സല്‍മാന്‍ എന്തുകൊണ്ട് അദ്ദേഹത്തോട് സംസാരിച്ചില്ല എന്നും ആളുകള്‍ വിമർശിക്കുന്നു.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021ലാണ് കത്രീന കൈഫ് വിക്കി കൗശലിനെ വിവാഹം കഴിച്ചത്. സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് കുറച്ച് വര്‍ഷങ്ങളായി ഡേറ്റിംഗിലായിരുന്നൂവെന്ന് അഭ്യുഗങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബോഡി ഗാർഡുകളുടെ പെരുമാറ്റം എന്നാണ് ആരാധകർ പറയുന്നത്.