കുട്ടി ആരാധകനെ കെട്ടിപ്പിടിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ

വധ ഭീഷണിയും വൈ പ്ലസ് സുരക്ഷയുമൊക്കെയായി നടൻ സൽമാൻ ഖാന്റെ വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഈ വാർത്തകൾക്കിടയിൽ കുട്ടി ആരാധകനെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു നടൻ. തന്റെ പ്രിയപ്പെട്ട താരത്തെ കണ്ടയുടനെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയാണ് ഒരു കുഞ്ഞ് ആരാധകൻ. സല്‍മാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ സന്തോഷത്തോടെ കുട്ടി പുഞ്ചരിക്കുന്നതും വിഡിയോയിൽ കാണാം.

ബ്ലാക്ക് വസ്ത്രത്തിലാണ് സല്‍മാന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വിമാനത്താവളത്തിലേക്ക് നടക്കുന്നതിനിടയില്‍ കുട്ടിയെ കണ്ടപ്പോള്‍ തന്നെ സല്‍മാന്‍ അവിടെ നിന്ന്. കുട്ടിയെ കെട്ടിപ്പിടിച്ച ശേഷം കൈ കൊടുത്ത് അദ്ദേഹം അകത്തേക്കു നടന്നു നീങ്ങിയത്.
കുട്ടിയോടുളള താരത്തിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സല്‍മാനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്.