Times Kerala

നാഗചൈതന്യയുടെ നായികയായി സായ് പല്ലവി, തണ്ടേലിന്റെ പുതിയ അപ്‍ഡേറ്റ്

 
നാഗചൈതന്യയുടെ നായികയായി സായ് പല്ലവി, തണ്ടേലിന്റെ പുതിയ അപ്‍ഡേറ്റ്

നാഗചൈതന്യ നായകനായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. സായ് പല്ലവിയാണ് നായിക. സായ് പല്ലവിയും നാഗചൈതന്യയും തണ്ടേല്‍ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീകാകുളത്താണ് എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ശ്രീകാകുളത്തുള്ള ചിത്രീകരണം ഈയടുത്ത് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റ്.

തണ്ടേല്‍ ഒരു ലവ് സ്റ്റോറിയാണ് പറയുന്നത് എന്ന് നായകനായ നാഗചൈതന്യ വ്യക്തമാക്കിയതിനാലും സിനിമയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിട്ടുണ്ട്. 2018ല്‍ ആന്ധ്രാപ്രദേശില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്ത തരത്തിലെ ഒരു കഥാപാത്രമാണ് തണ്ടേലിന്റേത്. അതിന്റെ ആവേശത്തിലാണ് എന്നും തണ്ടേലിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു.

സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിയുടെ പ്രതിഫലം എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. 

Related Topics

Share this story