Times Kerala

തൊണ്ണൂറ് കോടി അടിച്ച് തൂക്കി ഗുരുവായൂര്‍ അമ്പലനടയില്‍

 
thyth


പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായി മാറുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും പ്രധാനവേഷത്തിലെത്തിയ ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 90  കോടി രൂപയിലധികം നേടി ചിത്രം മുന്നേറുകയാണ്.

കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83  കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകള്‍ ഹൗസ്‍ഫുളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story