HomeEntertainment'ജാൻമണിയെ ഇഷ്ടമായിരുന്നു, പക്ഷേ ആ പരാമർശം അംഗീകരിക്കാനാകില്ല'; പ്രതികരണവുമായി റോബിൻ രാധാകൃഷ്ണൻ...

‘ജാൻമണിയെ ഇഷ്ടമായിരുന്നു, പക്ഷേ ആ പരാമർശം അംഗീകരിക്കാനാകില്ല’; പ്രതികരണവുമായി റോബിൻ രാധാകൃഷ്ണൻ | Robin Radhakrishnan Janmoni controversy

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായി ജാൻമണി ദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ (Robin Radhakrishnan Janmoni controversy). വ്യക്തിപരമായി ജാൻമണിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് റോബിൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റോബിന്റെ പ്രതികരണം. “എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളായിരുന്നു ജാൻമണി ദാസ്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതായി കണ്ടു. അത് തെറ്റായിട്ടാണ് എനിക്ക് തോന്നിയത്. അത്തരം അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ നിങ്ങളുടേയും അഭിപ്രായം അറിയണം. ഇത്തരത്തിലുള്ള പരാമർശത്തെ നിങ്ങൾ പിന്തുണയ്ക്കുമോ, അതോ എതിർക്കുമോ?” എന്നാണ് റോബിൻ വീഡിയോയിൽ ചോദിച്ചത്. അതേസമയം, വിവാദം ശക്തമായതോടെ ജാൻമണി ദാസ് തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ആരെയും വേദനിപ്പിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അമ്മയെ ലക്ഷ്യമിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ജാൻമണി വിശദീകരിച്ചു. മലയാളം കൃത്യമായി പറയാൻ കഴിയാത്തതിനാൽ ആശയവിനിമയത്തിൽ പിഴവുണ്ടായിരിക്കാമെന്നും, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
കൂടാതെ, പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞ വിവരത്തിൽ പിഴവുണ്ടെന്ന് മനസ്സിലായതെന്നും, പൊതുവേദിയിൽ ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും ജാൻമണി സമ്മതിച്ചു. വൈകിയാണെങ്കിലും പരസ്യമായി മാപ്പ് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പരാമർശവും അതിനെ തുടർന്നുള്ള റോബിന്റെ പ്രതികരണവും ജാൻമണിയുടെ മാപ്പുപറച്ചിലും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Summary: Bigg Boss star Robin Radhakrishnan criticised Janmoni Das over his controversial remarks against Prime Minister Narendra Modi, saying he cannot support such statements despite personally liking him. Janmoni later apologised publicly, stating that he never intended to hurt anyone and admitted he should have verified the facts before making the remarks.

WhatsApp Channel Banner

Latest updates

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

80കാരന്റെ മോഷണം പോയ പൈതൃക സൈക്കിൾ തിരികെ നൽകിയാൽ...

കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...