മുംബൈ: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ നയത്തിലൂടെ താനും കുടുംബവും സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും ഡീപ്‌ഫെയ്ക് ദൃശ്യങ്ങൾക്കുമെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയിൽ. അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും വ്യാജ പ്രചാരണം നടത്തിയ മെറ്റ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വ്യക്തികൾ എന്നിവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുന്നതിനും ബോംബെ ഹൈക്കോടതി നിതിൻ ഗഡ്കരിക്ക് അനുമതി നൽകി.(Nitin Gadkari Bombay High Court Defamation Suit E20 Ethanol Deepfake Controversy)
എഥനോൾ നയം പെട്രോളിയം സ്വാഭാവിക വാതക മന്ത്രാലയത്തിന് കീഴിലാണ് നടപ്പിലാക്കുന്നതെങ്കിലും, ഇതിന്റെ മറവിൽ വ്യാജ പ്രചാരണങ്ങൾ നടത്തി മുംബൈയിലടക്കം മന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് അഹൂജയുടെ ബെഞ്ചാണ് ഗഡ്കരിയുടെ ഹർജി പരിഗണിച്ച് കേസ് ഫയൽ ചെയ്യാൻ അനുമതി നൽകിയത്.
നേരത്തെ നിതിൻ ഗഡ്കരിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് പ്രമുഖർക്കെതിരെ നാഗ്പൂർ പോലീസ് കേസ് എടുത്തിരുന്നു. ഇ20 ഇന്ധന നയം സുരക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും വാഹന പ്രേമികളും ഇൻഫ്ലുവൻസർമാരും സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
Story Summary
Union Minister Nitin Gadkari has approached the Bombay High Court against defamatory deepfake posts linking him and his family to profits from the E20 ethanol blending program. Justice Abhay Ahuja granted permission to file a civil suit against Meta and other social media platforms.


