Times Kerala

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി രാമായണം: മറികടന്നത് ബ്രഹ്‌മാസ്ത്രയുടെ റെക്കോഡ് 

 
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി രാമായണം: മറികടന്നത് ബ്രഹ്‌മാസ്ത്രയുടെ റെക്കോഡ്
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡിൽ സജീവ ചർച്ചകൾ നടക്കുകയാണ്. റിലീസിന് മുന്നേ രാമായണം പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാകുകയാണ് രാമായണം. 100 മില്യൺ യുഎസ് ഡോളറാണ് രാമായണത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. 
2022 ൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയായിരുന്നു ബോളിവുഡിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം. 500 കോടിക്ക് പുറത്തായിരുന്നു ചിത്രത്തിന്റ ബജറ്റ്. ഈ റെക്കോർഡാണ് രൺബീർ തന്നെ നായകനായി എത്തുന്ന രാമായണം മറികടക്കാനൊരുങ്ങുന്നത്. പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ' കൽക്കി 2898 എഡി ', 'ആദിപുരുഷ്', 'ആർആർആർ 'എന്നിവ മാത്രമാണ് 500 കോടി രൂപ പിന്നിട്ട ബജറ്റുള്ള മറ്റു സിനിമകൾ.

Related Topics

Share this story