Times Kerala

ലോകേഷ് കനകരാജിനൊപ്പം രജനികാന്ത്: കൂലി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

 
ലോകേഷ് കനകരാജിനൊപ്പം രജനികാന്ത്: കൂലി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്ത് മാത്രമല്ല രാജ്യമെമ്പാടും ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ് എന്നതിനാല്‍ രജനികാന്ത് ചിത്രത്തില്‍ വൻ പ്രതീക്ഷകളാണ്. കൂലിയുടെ പുതിയ അപ്‍ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ജൂണ്‍ ആറിന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായെത്തിയ ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് കൊയ്യാനായത്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഇതിന് മുൻപ് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Topics

Share this story