Times Kerala

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ് ലക്ഷ്മി മലയാള ചിത്രത്തിൽ അഭിനയിക്കുന്നു 

 
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ് ലക്ഷ്മി മലയാള ചിത്രത്തിൽ അഭിനയിക്കുന്നു 

ഒരുപിടി  നല്ല വേഷങ്ങൾ സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച റായ് ലക്ഷ്മി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎന്‍എയിലൂടെയാണ് റായ് ലക്ഷ്മി വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് എത്തുന്നത്. 2018-ല്‍ പുറത്തിറങ്ങിയ 'ഒരു കുട്ടനാടന്‍ ബ്ലോഗ്‌' എന്ന ചിത്രമാണ് റായ് ലക്ഷ്മി അവസാനമായി അഭിനയിച്ച മലയാളചിത്രം.

റായ് ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്ന റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ ലുക്ക് പുറത്തിറങ്ങി. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനായി എത്തുന്ന ഡിഎന്‍എ ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്. 

Related Topics

Share this story