'ഭയങ്കര ഐക്യുവും ഓര്‍മ്മശക്തിയും അച്ചടക്കവുമുളള ആളാണ് പൃഥ്വിരാജ്'; ടൊവിനോ

വില്ലൻ വേഷങ്ങളിൽ തുടങ്ങി നായക വേഷത്തിലേക്ക് എത്തിയ നടൻ ടൊവിനോ തോമസ് ഇതിനോടകം തന്നെ മലയാള സിനിമയിൽ ആരാധകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു കഴിഞ്ഞു. സിനിമയ്ക്കുള്ളലും പുറത്തും നിരവധി നല്ല സൗഹൃദങ്ങൾ സൂക്ഷിക്കാറുള്ള ആളാണ് ടൊവിനോ. നടൻ പൃഥ്വിരാജുമായുള്ള ടൊവിനോയുടെ സൗഹൃദത്തെപ്പറ്റി അനുഭവം പങ്കുവെക്കുകയാണ്.
‘ഞങ്ങൾക്ക് പരസ്പരം എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റിയിട്ടുള്ള വ്യക്തികളാണ്. ഞങ്ങൾ ഒരുപക്ഷെ രണ്ട് തരത്തിലുള്ള വ്യക്തികൾ ആയിരിക്കാം. അദ്ദേഹം ഭയങ്കരമായ ഐക്യൂവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഉള്ള ആൾ. ഞാൻ ആണെങ്കിൽ ഇതൊന്നുമുള്ള ആളല്ല തികച്ചും വേറെ പ്രകൃതവും. പക്ഷെ ഞങ്ങൾ എവിടെയോ കണക്റ്റഡ് ആയതെന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം സിനിമയോട് വളരെയധികം പാഷണെറ്റ് ആണ്. എനിക്കും അതേപോലെ തന്നെ ഞാനും’ - ടൊവിനോ പറഞ്ഞു
മുൻപും പല അഭിമുഖങ്ങളിലും പൃഥ്വിരാജിനോടുള്ള അടുപ്പത്തെക്കുറിച്ച് ടൊവിനോ. പൃഥ്വിരാജുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത് എന്നും പറഞ്ഞിട്ടുണ്ട്.