Times Kerala

'ഡ്യൂണി'ന്‍റെ പ്രീക്വല്‍; തബു വീണ്ടും ഹോളിവുഡിലേക്ക് 

 
'ഡ്യൂണി'ന്‍റെ പ്രീക്വല്‍; തബു വീണ്ടും ഹോളിവുഡിലേക്ക്
മലയാളവും തമിഴും ഹിന്ദിയും പിന്നിട്ട് തബു എന്ന നടി ഹോളിവുഡിൽ സജീവമാകാൻ പോകുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്‍റെ സിരീസിലാണ് തബു ശ്രദ്ധേയ വേഷത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് ഈ സിരീസിന്‍റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതീന്ത്രീയമായ ശക്തികള്‍ ലഭിക്കാൻ വേണ്ടി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരുടെ കഥ പറയുന്നതാണ് സീരീസ്. ലോകത്തിന്‍റെ ഭാവിക്ക് അപായമുണ്ടാക്കുന്ന ശക്തികള്‍ക്ക് എതിരെ നിൽക്കാനാണ് ശ്രമിക്കുന്നത് . തബു സീരിസിൽ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല.

Related Topics

Share this story