Times Kerala

ഓസ്കാർ പുരസ്കാരപട്ടികയിൽ: മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡും ഉൾപ്പെടുത്തി

 
ഓസ്കാർ പുരസ്കാരപട്ടികയിൽ: മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡും ഉൾപ്പെടുത്തി

2026 ലെ ഓസ്കർ അവാർഡുകളിൽ മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡും ഉൾപ്പെടുത്തി. സിനിമ മേഖലയിൽ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് നടപടിയെന്ന് സംഘാടകർ വ്യാഴാഴ്ച വ്യക്തമാക്കി.

'ചലച്ചിത്രനിർമ്മാണത്തിൽ കാസ്റ്റിംഗ് ഡയറക്ടർമാരുടെ പങ്ക് വളരെ വലുതാണ്, ഓസ്കർ അവാർഡുകളിൽ കാസ്റ്റിംഗ് കൂട്ടി ചേർക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്' അക്കാദമി സിഇഒ ബിൽ ക്രാമറും പ്രസിഡൻ്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ദശാബ്ദത്തിലേറെയായി വിതരണം ചെയ്യുന്ന ഓസ്കർ പ്രതിമയിലും മാറ്റം വരുത്തുന്നു. 2025-ൽ പുറത്തിറങ്ങിയ സിനിമകളെ ആദരിക്കുന്ന 98-ാം വാർഷിക ചടങ്ങിലാണ് ഈ കൂട്ടിച്ചേർക്കൽ പ്രതിഫലിക്കുക. 2001-ൽ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള അവാർഡ് ഏർപ്പെടുത്തിയതിന് ശേഷം 23 വർഷത്തിന് ശേഷമാണ് പുതിയ കൂട്ടിച്ചേർക്കൽ എന്ന കാര്യം ശ്രദ്ധേയമാണ്.


 

Related Topics

Share this story