Times Kerala

വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി ഭാരവാഹികൾ

 
വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ
പാലക്കാട്: നടൻ വിനായകൻ എത്തിയതിനെ ചൊല്ലി പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ വിവാദം. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ നിരസിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിനായകനും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹ​മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 
തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം. ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു വിനായകൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യം ഉന്നയിച്ചു. എന്നാൽ ഇത് നാട്ടുകാർ ഇത് തടഞ്ഞു. ഈ സമയം പട്രോളിഗിനെത്തിയ പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു.  
ഇതിന് പിന്നാലെ, ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിൽ ഒരു വിഭാഗം ആക്ഷേപവുമായി എത്തി . എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 

Related Topics

Share this story