Times Kerala

നിവിൻ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ ഒടിടി റിലീസിന് ഒരുങ്ങുന്നു 

 
tehtr


 സംവിധായകൻ ഡിജോ ജോസ് ആൻറണി "ജനഗണമന" എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധാനം  ചെയ്ത് നിവിൻ പോളി  നായകനായി എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. തീയറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ  ഒടിടി റിലീസിന് ഒരുങ്ങുങ്ങുകയാണ്. ചിത്രം ഉടൻ സോണി ലിവിൽ റിലീസ് ചെയ്യും.


 ലോകവ്യാപകമായി ചിത്രം  മെയ് ഒന്നിനാണ് റിലീസ് ആയത്. ഇത് നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രം കൂടിയായിരുന്നു.  ധ്യാൻ ശ്രീനിവാസൻ മഞ്ജു പിള്ള അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 

Related Topics

Share this story