Times Kerala

 സാരിയില്‍ സുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍

 
 സാരിയില്‍ സുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍

 സിനിമയിൽ എന്നത് പോലെ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നമിത പ്രമോദ്. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ നമിത പോസ്റ്റു ചെയ്ത പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ മിനിമലായിലുള്ള സ്റ്റൈലിങ്ങാണ് നമിത കൂടുതൽ തിരഞ്ഞെടുക്കാറുണ്ട്. ഡെനിമിനും ടോപ്പിനുമൊപ്പം മിനിമൽ ആക്സസറീസ് സ്റ്റൈൽ ചെയ്യുന്നത് നമിതയ്ക്ക് എപ്പോഴും ഒരു എലഗന്റ് ലുക്ക് നൽകാറുണ്ട്. ഇത്തവണ എത്നിക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് സാരി അണിഞ്ഞുള്ള ലുക്കിലാണ് നമിത എത്തിയത്.

Related Topics

Share this story