Times Kerala

ആന്റണി പെരുമ്പാവൂരിന് പിറന്നാള്‍ ആശംസയും വിവാഹവാര്‍ഷിക ആശംസയും നേര്‍ന്ന് മോഹന്‍ലാല്‍
 

 
ആന്റണി പെരുമ്പാവൂരിന് പിറന്നാള്‍ ആശംസയും വിവാഹവാര്‍ഷിക ആശംസയും നേര്‍ന്ന് മോഹന്‍ലാല്‍

നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ മോഹൻലാലിൻറെ ഉറ്റ സുഹൃത്താണ്. ആശീര്‍വാദ് സിനിമാസിന്റെ ഉടമകൂടിയായ അദ്ദേഹം മൂന്ന് പതിറ്റാണ്ടോളമായി നടന്‍ മോഹന്‍ലാലിന്റെ ഒപ്പമുണ്ട്.

ആന്റണി പെരുമ്പാവുരിന്റെ ജന്മദിനവും വിവാഹവാര്‍ഷികവും കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിനും ഭാര്യയ്ക്കും ആശംസ നേര്‍ന്ന് മോഹൻലാൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"പ്രിയപ്പെട്ട ആന്റണിക്ക് സന്തോഷ ജന്മദിനാശംസകള്‍. ശാന്തിക്കും ആന്റണിക്കും വിവാഹവാര്‍ഷിക ആശംസകള്‍, ജീവിതത്തില്‍ ദൈവം എന്നും സന്തോഷം നിറയ്ക്കട്ടെ" ഇങ്ങനെയാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

1988-ല്‍ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലാണ് മോഹന്‍ലാലിനോടൊപ്പം ഡ്രൈവറായി ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. പിന്നീട് ഇവർ ഉറ്റ സുഹൃത്തുക്കളായി മാറുകയായിരുന്നു. 2000 ലാണ് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസ് തുടങ്ങുന്നത്. ആദ്യ സിനിമ നരസിംഹം വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. എലോണ്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


 

Related Topics

Share this story