HomeEntertainmentമുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി മോഹൻലാൽ: ടീസർ ഉടൻ |...

മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി മോഹൻലാൽ: ടീസർ ഉടൻ | Mohanlal interviews CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂപ്പർ താരം മോഹൻലാൽ അഭിമുഖം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ ചിത്രീകരണം പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാഷ്ട്രീയ-സിനിമ ലോകത്ത് ചർച്ചകൾ സജീവമായി.(Mohanlal interviews CM Pinarayi Vijayan, Teaser coming soon)

പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരാണ് ഈ പരിപാടിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ, വ്യക്തിപരമായ വിശേഷങ്ങൾ എന്നിവ ലാൽ ചോദിച്ചറിയുന്നു. തിരുവനന്തപുരത്തെത്തുമ്പോൾ മുഖ്യമന്ത്രിയെ സന്ദർശിക്കാറുള്ള മോഹൻലാലിനോട് പിണറായി വിജയൻ തന്നെയാണ് ഇത്തരമൊരു അഭിമുഖത്തിന്റെ താല്പര്യം പ്രകടിപ്പിച്ചത് എന്നാണ് വിവരം.

മുൻപ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ അഭിമുഖം നടത്തിയിട്ടുണ്ട്. പരിപാടിയുടെ ടീസർ ചൊവ്വാഴ്ച വൈകീട്ട് പുറത്തുവിടുമെന്നാണ് വിവരം.

Clickable Info Box