Times Kerala

മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22 മുതൽ ബിഗ് സ്‌ക്രീനിൽ 

 
ജാന്‍ എ മന്നിന് ശേഷം ചിദംബരം ഒരുക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കാത്തിരിപ്പിന് വിരാമം. ‘ജാനേമനിന്’ ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. 'ഗുണാ കേവ്സ്' ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്. 

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്' കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ. 

Related Topics

Share this story